ശ്രീനിവാസൻ ജെയിനും എൻ.ഡി.ടി.വിയിൽ നിന്ന് രാജിവെച്ചു

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീനിവാസൻ ജെയിൻ എൻ.ഡി.ടി.വി വിട്ടു. 1995 മുതൽ എൻ.ഡി.ടി.വിയുടെ ഭാഗമാണ് ശ്രീനിവാസൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. എൻ.ഡി.ടി.വിയിലെ അദ്ഭുതകരമായ മൂന്നു പതിറ്റാണ്ടത്തെ ഓട്ടത്തിന് ഇന്ന് വിരാമമായിരിക്കുന്നു. രാജിവെക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ അത് സംഭവിച്ചിരിക്കുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട്...എന്നാണ് ശ്രീനിവാസൻ ട്വിറ്ററിൽ കുറിച്ചത്.

എൻ.ഡി.ടി.വിയുടെ മുഖമായിരുന്നു ഇദ്ദേഹം. റിയാലിറ്റി ചെക്ക്, ട്രൂത്ത് വി.എസ് ഹൈപ് തുടങ്ങിയ നിരവധി ജനപ്രിയ പരിപാടികളിൽ അവതാരകനായിട്ടുണ്ട്. മാധ്യമപ്രവർത്തനത്തിനു നൽകിയ സംഭാവന പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.

അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ എൻ.ഡി.ടി.വിയിൽ നിന്ന് മാധ്യമപ്രവർത്തകർ കൂട്ടമായി രാജിവെക്കുകയാണ്. രവീഷ് കുമാർ, എൻ.ഡി.ടി.വി ഗ്രൂപ്പ് പ്രസിഡന്റ് സുപർണ സിങ് എന്നിവർ അവരിൽ പ്രമുഖരാണ്. എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ കഴിഞ്ഞ ഡിസംബറിൽ രാജിവെച്ചിരുന്നു.

Tags:    
News Summary - Journalist Sreenivasan Jain Quits NDTV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.