Posted On
date_range Updated On
date_range ഡൽഹിയിൽ മാധ്യമ പ്രവർത്തകന് വെടിയേറ്റു; അക്രമം മതം ചോദിച്ച്
ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ അഴിച്ചുവിട്ട അക്രമം വ്യാപിക്കുന്നതിനിടെ മാധ്യമ പ്രവർത്തകന് വെടിയേറ്റു. മതം ചോദിച്ചുള്ള ആക്രമണത്തിൽ ജെ.കെ 24x7 ന്യൂസ് റിപ്പോർട്ടർ ആകാശിനാണ് ഗുരുതര പരിക്കേറ്റത്. നേരത്തേ എൻ.ഡി.ടി.വി റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും ക്രൂരമർദനം നേരിട്ടിരുന്നു.മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകർക്കുനേരെയും മതംചോദിച്ചുള്ള ആസൂത്രിത ആക്രമണശ്രമങ്ങൾ നടന്നിരുന്നു.
വടക്കു കിഴക്കൻ ഡൽഹിയിലെ മൗജ്പുരിലും ജാഫറാബാദിലും സംഘ്പരിവാർ കലാപം അഴിച്ചുവിട്ടു. സംഘർഷത്തെതുടർന്ന് മരണസംഖ്യ പത്തായി. നൂറുകണക്കിന് വാഹനങ്ങളും കടകളും തീയിടുകയും വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. 160ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.