ജോഷിമഠിൽ മഴയും മഞ്ഞു വീഴ്ചയും; വിള്ളൽ വീണ കെട്ടിടങ്ങൾ 863 ആയി

ജോഷിമഠ്: കനത്ത മഴയിലും മഞ്ഞ് വീഴ്ചയിലും ജോഷിമഠിൽ വിള്ളൽ വർധിക്കുന്നു. ഇതോടെ വിള്ളൽ വീണ കെട്ടിടങ്ങൾ 863 ആയി. അപകട മേഖലകളിലാണെന്ന് കണ്ടെത്തിയ കെട്ടിടങ്ങളെ ഒഴിപ്പിക്കൽ നടപടി തുടരുകയാണ്. വിള്ളൽ വീണ 863 കെട്ടിടങ്ങളിൽ 181 കെട്ടിടങ്ങൾ അപകട മേഖലയിലായതിനാൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകി. കൂടാതെ നഷ്ടപരിഹാര തുക അർഹതപ്പെട്ടവരിലേക്ക് എത്രയും വേഗം എത്തിക്കുമെന്നും സർക്കാർ അറിയിച്ചു.

ഒരു മാസത്തോളമായി ഭൂമി വിണ്ട് കീറുന്ന ദുരിതമനുഭവിക്കുന്നതിന് പുറമെയാണ് മഴയും മഞ്ഞ് വീഴ്ചയും. ഇതോടെ നേരത്തെ ഉണ്ടായ വിള്ളലുകൾ വർധിക്കുകയും പുതുതായി വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിട്ടിണ്ട്. വിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമാകും അപകടാവസ്ഥയിലുള്ള കൂടുതൽ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിൽ തീരുമാനമെടുക്കുക. 

Tags:    
News Summary - Joshimath land subsidence: 863 buildings with cracks identified so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.