ജെ.എൻ.യു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ്: തൂത്തുവാരി ഇടതുപക്ഷം

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളും തൂത്തുവാരി ഇടത് കൂട്ടുകെട്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോ. സെക്രട്ടറി പദവികളിലെല്ലാം ഇടതു പ്രതിനിധികൾ വിജയം കണ്ടു.

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂനിയനിലെ ധനഞ്ജയ് ആണ് പ്രസിഡന്റ്. ധനഞ്ജയ് 2973 വോട്ട് നേടി ബഹുദൂരം മുന്നിലെത്തിയപ്പോൾ എ.ബി.വി.പി സ്ഥാനാർഥി ഉമേഷ് സി. അജ്മീറ 2039 വോട്ട് നേടി. ഇടത് പിന്തുണയോടെ മത്സരിച്ച ‘ബാപ്സ’യുടെ പ്രിയൻഷി ആര്യ ജനറൽ സെക്രട്ടറിയായും ജയിച്ചു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സ്ഥാനാർഥിയായി സ്വാതി സിങ് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും എ.ബി.വി.പി അവരുടെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തെത്തിയതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിറ്റി നാമനിർദേശം റദ്ദാക്കുകയായിരുന്നു. വൈസ് പ്രസിഡന്റായി 2649 വോട്ട് നേടിയ എസ്.എഫ്.ഐ പ്രതിനിധി അവിജിത് ഘോഷ് തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കത്തിൽ എ.ബി.വി.പി പ്രതിനിധി ഗോവിന്ദ് ഡംഗി മുന്നിൽനിന്നെങ്കിലും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്) പ്രതിനിധി മുഹമ്മദ് സാജിദ് അവസാനഘട്ടത്തിലെ ലീഡുമായി ജയം ഉറപ്പിക്കുകയായിരുന്നു.

സാജിദ് 2893 വോട്ട് നേടിയപ്പോൾ ഡംഗി 2496 വോട്ടുകളിലൊതുങ്ങി. നാലു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ടിങ്ങുമായി സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി ശ്രദ്ധയാകർഷിച്ചിരുന്നു.

Tags:    
News Summary - JNU Student Union Elections: Left Dashes ABVP's Hopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.