ന്യൂഡൽഹി: കശ്മീർ, ദേശീയ പൗരത്വപ്പട്ടിക, ആൾക്കൂട്ടക്കൊല തുടങ്ങി രാജ്യത്തെ സുപ്രധാ ന രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തി നടന്ന പ്രചാരണങ്ങൾക്കും പ്രസിഡൻഷ്യൽ ഡിബേറ്റിനും ശേഷം ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച കാമ്പസിൽ നടക്കും. മലയാളി വിദ്യാർഥി സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് ഇത്തവണത്തെ ജെ.എൻ.യു തെരഞ്ഞെടുപ്പ്. രണ്ട് പേർ ജനറൽ സീറ്റിലേക്കും കൗൺസിലർ പോസ്റ്റിലേക്ക് അഞ്ചു പേരുമാണ് മലായാളികളായുള്ളത്.
എസ്.എഫ്.ഐ, ഡി.എസ്.എഫ്, ഐസ, എ.ഐ.എസ്.എഫ് എന്നീ സംഘടനകൾ ചേർന്നുള്ള ഇടതു സഖ്യം. അംബ്ദേകറേറ്റ് മുസ്ലിം രാഷ്്ട്രീയം മുന്നോട്ടുവെക്കുന്ന ബാപ്സ- ഫ്രറ്റേണിറ്റി മൂവ്മെൻറ് സഖ്യം, എൻ.എസ്.യു -എം.എസ്.എഫ് സഖ്യം, എ.ബി.വി.പി തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.