ഫാറൂഖ്​ അബ്​ദുല്ലയെ വീട്ടുതടങ്കലിൽ നിന്ന്​ മോചിപ്പിക്കും

ന്യൂഡൽഹി: നാഷനൽ കോൺഫറൻസ് നേതാവും ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ്​ അബ്​ദുല്ലയെ വീട്ടുതടങ ്കലിൽ നിന്ന്​ മോചിപ്പിക്കും. മോചനത്തിനായുള്ള ഉത്തരവ്​ പുറത്തിറങ്ങി. ഉടൻ തന്നെ അദ്ദേഹത്തെ മോചിപ്പിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിന്​ ശേഷം സെപ്​തംബർ മുതൽ അദ്ദേഹം വീട്ടുതടങ്കലിലാണ്​. വീട്ടുതടങ്കലിലുള്ള മറ്റ്​ നേതാക്കളായ ഉമർ അബ്​ദുല്ല, മെഹ്​ബൂബ മുഫ്​തി എന്നിവരുടെ മോചനത്തെ കുറിച്ച്​ വിവരമില്ല. ​

പൊതുസുരക്ഷാ നിയമം ചുമത്തിയാണ്​ ഫാറുഖ്​ അബ്​ദുല്ലയെ വീട്ടുതടങ്കലിലാക്കിയത്​. നിയമപ്രകാരം ഒരാളെ വിചാരണ കൂടാതെ രണ്ട്​ വർഷം വരെ തടവിൽ വെക്കാം. എന്നാൽ, അബ്​ദുല്ലയെ തടവിലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നാകെ രംഗത്തെത്തിയിരുന്നു. കശ്​മീരിൽ തടവിലുള്ള മുഴുവൻ നേതാക്കളെയും മോചിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിൻെറ ആവശ്യം.

Tags:    
News Summary - J&K govt orders immediate release of Farooq Abdullah -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.