ന്യൂഡല്‍ഹി: സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറിയായി ജിതേന്ദ്ര ചൗധരിയെ നിയമിച്ചു. സംസ്ഥാനസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 63കാരനായ ജിതേന്ദ്ര ചൗധരി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ലോക്സഭ മുന്‍ അംഗവുമാണ്.
ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ മന്ത്രിസഭകളില്‍ 1993 മുതൽ 2014വരെ അംഗമായിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന ഗൗതം ദാസ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ബി.ജെ.പി സർക്കാറിെൻറ കീഴിൽ ത്രിപുരയിലെ ക്രമസമാധാനനില തകർന്നെന്നും ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയമുന്നേറ്റത്തിന് നേതൃത്വം നൽകുമെന്നും സ്ഥാനലബ്ധിയെക്കുറിച്ചുള്ള പ്രതികരണത്തിനിടെ ചൗധരി പറഞ്ഞു.
ത്രിപുരയിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ആപ് നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആദിവാസി അധികാര്‍ രാഷ്ട്രീയമഞ്ച് ദേശീയ കണ്‍വീനറും അഖിലേന്ത്യ കിസാന്‍സഭ ജോയൻറ് സെക്രട്ടറിയുമാണ് ജിതേന്ദ്ര ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.