ന്യൂഡൽഹി: ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിെൻറ ഉൽപന്നം ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. രാജസ്ഥാനിൽ നടത്തിയ പരിശോധനയിലാണ് ആഗോള ഭീമെൻറ കുട്ടികൾക്കുള്ള ബേബി ഷാംപൂവിൽ അപകടകരമായ ചേരുവ ഉണ്ടെന്ന് കണ്ടെത്തിയത്. രാജസ്ഥാൻ അധികൃതർ കമ്പനിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചു.
കുട്ടികൾക്കായുള്ള പൗഡറിൽ കാൻസറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന കണ്ടെത്തലിൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഷാംപൂവും ഉപയോഗിക്കാൻ കൊള്ളില്ലെന്ന് രാജസ്ഥാൻ സർക്കാർ കണ്ടെത്തിയത്. ഹിമാചൽ പ്രദേശിൽ നിന്നാണ് കമ്പനി ഷാംപൂ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.