പോപുലർ ഫ്രണ്ടിന് ഝാർഖണ്ഡിൽ നിരോധനം

റാഞ്ചി: പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ പാർട്ടിക്ക് ഝാർഖണ്ഡ് സർക്കാർ നിരോധനമേർപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി പോപുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സർക്കാർ നിരോധനമെർപ്പെടുത്തിയത്. 

ക്രിമിനൽ നിയമ ഭേദഗതി ആക്ട് 1908 പ്രകാരം പോപുലർ ഫ്രണ്ടിെന നിരോധിക്കാൻ  ആഭ്യന്തര വകുപ്പ് ശിപാർശ ചെയ്തിരുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. 

പാകൂർ ജില്ലയിൽ പോപുലർ ഫ്രണ്ട് വളരെ സജീവമാണ്. കേരളത്തിൽ രൂപീകരിച്ച പോപുലർ ഫ്രണ്ട് ഐ.എസിന്‍റെ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട സംഘടനയാണെന്ന് ആഭ്യന്തര വകുപ്പിെന്‍റ റിപ്പോർട്ടിലുണ്ട്. ചില പി.എഫ്.ഐ പ്രവർത്തകർ ഐ.എസിന് വേണ്ടി പ്രവർത്തിക്കുകയും സിറിയയിലേക്ക് പോകുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ  പ്രസ്താവനയിൽ പറയുന്നു. 

Tags:    
News Summary - Jharkhand bans Popular Front of India for IS links-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.