പൈലറ്റുമാർ രോഗാവധിയിൽ: ജെറ്റ്​ എയർവേസ്​​ 14 വിമാനങ്ങൾ റദ്ദാക്കി

മുംബൈ: ​ എയർവേസ്​ പൈലറ്റുമാരുടെ അവധിയെ തുടർന്ന്​ ​െജറ്റ്​ എയർവേസ്​ 14 വിമാന സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച നിരവധി പൈലറ്റുമാർ​ രോഗാവധിയിൽ പ്രവേശിച്ചതോടെയാണ്​ 14 വിമാനങ്ങൾ ​കമ്പനി റദ്ദാക്കിയത്​.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാന സർവീസായ ജെറ്റ്​ എയർവേസ്​ സാമ്പത്തിക പ്രതിസന്ധി നേരിട്ട​ുകൊണ്ടിരിക്കയാണ്​. പൈലറ്റുമാരുടെയും എഞ്ചിനിയർമാരുടെയും ശമ്പളത്തെയ​ും ഇത്​ ബാധിച്ചിട്ടുണ്ട്​. സെപ്​തംബറിൽ ജീവനക്കാർക്ക്​ പാതി ശമ്പളമാണ്​ നൽകിയത്​. ഒക്​ടോബർ, നവംബർ മാസങ്ങളിൽ ശമ്പളം നൽകിയിട്ടില്ല. പൈലറ്റുമാരുടെ കൂട്ട മെഡിക്കൽ ലീവ്​ ശമ്പളം ​മുടങ്ങിയതിനെതിരെയുള്ള പ്രതിഷേധമാണെന്നാണ്​ സൂചന.

അപ്രതീക്ഷിതമായ സാഹചര്യങ്ങളുണ്ടായതാണ്​ വിമാനസർവീസുകളെ ബാധിച്ചതെന്നാണ്​ കമ്പനിയുടെ വിശദീകരണം. വിമാന ടിക്കറ്റ്​ ബുക്​ ചെയ്​ത യാത്രക്കാരെ സർവീസ്​ റദ്ദാക്കിയ വിവരം എസ്​.എം.എസ്​ വഴി അറിയിച്ചിട്ടുണ്ട്​. അവർക്ക്​ സർവീസ്​ മാറ്റി നൽകുകയോ ടിക്കറ്റി​​​െൻറ പണം നൽകുകയോ ചെയ്യും.
ജീവനക്കാരുടെ സഹകരണവും പിന്തുണയും തേടുന്നുവെന്നും ശമ്പളം മുടങ്ങുന്നതും മറ്റ്​ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും അവരുമായി ചർച്ച നടത്തുമെന്നും
കമ്പനി മാനേജ്​മ​​െൻറ്​ അറിയിച്ചു.

Tags:    
News Summary - Jet Airways Cancels 14 Flights As Pilots Call In Sick-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.