Posted On
date_range Updated On
date_range മല്യയെ വിട്ടുകിട്ടാൻ ശ്രമം തുടരുന്നു –ജയ്റ്റ്ലി
ന്യൂഡൽഹി: ലണ്ടനിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടുന്നതിന് അന്വേഷണ ഏജൻസികൾ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബ്രിട്ടനിലെ നിയമ നടപടികൾ പൂർത്തിയായാൽ മാത്രമേ മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടൂ. ഇന്ത്യയിൽ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള മല്യയെ ചൊവ്വാഴ്ചയാണ് സ്കോട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തത്.
ബാങ്കുകൾക്ക് 9000 കോടിയോളം രൂപ കുടിശ്ശിക വരുത്തി കഴിഞ്ഞ വർഷം മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്.
ബാങ്കുകൾക്ക് 9000 കോടിയോളം രൂപ കുടിശ്ശിക വരുത്തി കഴിഞ്ഞ വർഷം മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.