ന്യൂഡൽഹി: കോവിഡ് മഹാമാരി കാരണം മാറ്റിവെച്ച 2021ലെ ജോയൻറ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളുടെ മൂന്നാം സെഷൻ ജൂലൈ 20 മുതൽ 25 വരെയും നാലാം സെഷൻ ജൂലൈ 27 മുതൽ ആഗസ്ത് രണ്ട് വരെയും നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു.
രണ്ട് സെഷനുകളുടെയും ഫലങ്ങൾ ആഗസ്തിൽ പ്രഖ്യാപിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പെന്നും മന്ത്രി പറഞ്ഞു. എൻജിനീയറിങ് കോളജുകളിലെ പ്രവേശനത്തിന് വർഷം നാലു സെഷനുകളായാണ് രാജ്യത്ത് ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നടത്താറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.