Posted On
date_range Updated On
date_range ജെ.ഡി.എസ് വൈസ് പ്രസിഡന്റ് രാജിവെച്ചു; 12 എം.എൽ.എമാർ കോൺഗ്രസുമായി സഹകരിക്കും
ബംഗളൂരു: എൻ.ഡി.എയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ജെ.ഡി.എസ് മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ല ഖാൻ രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹീമും ഉടൻ രാജിവെക്കുമെന്നും റിപ്പോർട്ടുണ്ട്. പാർട്ടി വിടുന്ന നേതാക്കൾ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ ബംഗളൂരുവിൽ യോഗം ചേർന്നു.
12 ജെ.ഡി.എസ് എം.എൽ.എമാർ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ കുറച്ചു ദിവസങ്ങളായി ജെ.ഡി.എസ് എം.എൽ.എമാരുമായി ചർച്ച നടത്തുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് എൻ.ഡി.എയിൽ ചേരുന്നതായി ജെ.ഡി.എസ് പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജെ.ഡി.എസ് സഖ്യം ചേർന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ജെ.ഡി.എസ് നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.