പ്രാർഥനയോടെ ആയിരങ്ങൾ...

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ കഴിയുന്ന എ.ഐ.ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നു. എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ ആശുപത്രിയിലെത്തും. ഇവർ എത്തിയതിന് ശേഷം മാത്രമേ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ സാധ്യതയുള്ളൂ. യന്ത്ര സഹായത്താലുള്ള ഉപകരണം വഴിയാണ് ജയയുചെ ഹൃദയം പ്രവർത്തിക്കുന്നത്.

ജയയെ പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ. റിച്ചാർഡ് ബെയ്‍ലിയുമായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചാണ് ഇപ്പോൾ ചികിൽസ നടത്തുന്നതെന്നാണ് വിവരം. ജയയുടെ ആരോഗ്യനില മെച്ചപ്പെടാൻ എല്ലാവരും പ്രാർഥിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർഥിച്ചു.

മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡി.എം.കെ പ്രവർത്തകർ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 2000ത്തോളം പൊലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകി. കൂടാതെ 9 കമ്പനി ദ്രുത കർമസേനയെ കേന്ദ്രസർക്കാർ ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പല സ്‌കൂളുകളില്‍ ജയലളിതക്കായി പ്രത്യേക പ്രാര്‍ഥനകൾ നടന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ഇന്ന് ചെന്നൈയില്‍ എത്തും.

Tags:    
News Summary - Jayalalithaa is 'improving', says AIADMK leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.