ജയലളിത അപകടനില തരണം ചെയ്​തതായി എ.​െഎ.ഡി.എം.കെ

ചെ​ന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിത അപകടനില തരണം ചെയ്​തതായി എ.​െഎ.ഡി.എം.കെ.  അവ​രു​ടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്​. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഉടൻ തന്നെ മുറിയിലേക്ക്​ മാറ്റുമെന്നും പാർട്ടി വക്​താവ്​ സി.പൊന്നയ്യൻ അറിയിച്ചു.

കൃത്രിമ ശ്വസന സംവിധാനം എടുത്തുമാറ്റിയിട്ടുണ്ട്. ഒരാഴ്​ചയായി അവർക്ക്​ അർധ ഖരാവസ്​ഥയിലുള്ള ഭക്ഷണം നൽകുന്നു. ആളുകളോട്​ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.പനിയും നിർജ്ജലീകരണവും മൂലം സെപ്​തംബർ 22നാണ്​ ജയലളിതയെ അപ്പോ​ളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗുരുതരമായ അണുബാധയെ തുടർന്ന്​ കൃത്രിമ ശ്വസന സംവിധാനത്തി​​െൻറ സഹായത്തോടെയായിരുന്നു ശ്വാസോച്ഛാസം നടന്നിരുന്നത്. അപ്പോളോ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്​ധർ ഒരുമിച്ചാണ്​ ജയലളിതയെ ചികിത്​സിച്ചിരുന്നത്.

Tags:    
News Summary - Jayalalithaa Has Passed Critical Stage, To Be Moved To Private Room, Says Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.