ജയലളിതയുടെ ജന്മദിനം ഇരുവിഭാഗങ്ങളും മത്സരിച്ച് ആഘോഷിച്ചു

ചെന്നൈ:  അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69ാം ജന്മദിനം അണ്ണാ ഡി.എം.കെയിലെ ശശികല, പന്നീര്‍സെല്‍വം വിഭാഗങ്ങളും സഹോദരപുത്രി ദീപയുടെ അനുയായികളും മത്സരിച്ച് ആഘോഷിച്ചു. ശശികല വിഭാഗത്തിന്‍െറ പരിപാടികള്‍ക്ക് പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനും മന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യന്‍ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാറിന്‍െറ പരിപാടികളില്‍ പാര്‍ട്ടി നേതാക്കള്‍ സജീവ സാന്നിധ്യമായിരുന്നു.  മറുപക്ഷത്ത് ഒ. പന്നീര്‍സെല്‍വം തന്നെ നേരിട്ട് ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കി. പനീര്‍സെല്‍വത്തിന്‍െറയും ജയയുടെ സഹോദരപുത്രി ദീപ ജയകുമാറിന്‍െറയും അണികള്‍ പരിപാടികളില്‍ സഹകരിച്ചു.

ജയലളിത മരിച്ചതിനുശേഷമുള്ള ആദ്യ പിറന്നാളായതുകൊണ്ടുതന്നെ പ്രവര്‍ത്തകരില്‍ പരമാവധി ഊര്‍ജം നിറക്കാനാണ് അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങളുടെയും ശ്രമം. 69ാം ജന്മദിനത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ആഭിമുഖ്യത്തില്‍ തമിഴ്നാട്ടില്‍ 69 ലക്ഷം വൃക്ഷത്തൈകള്‍ നടും. ഓമന്തുരാര്‍  എസ്റ്റേറ്റിലെ സര്‍ക്കാര്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം, സംസ്ഥാനത്തൊട്ടാകെ 500 ടാസ്മാക് മദ്യക്കടകളും 169 ബാറുകളുംകൂടി വെള്ളിയാഴ്ച അടച്ചുപൂട്ടി.

പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പന്നീര്‍സെല്‍വം ജയലളിതയുടെ പിറന്നാള്‍ ആഘോഷിച്ചത്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍.കെ. നഗറില്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, പ്രഷര്‍കുക്കര്‍ തുടങ്ങിയവ വിതരണം ചെയ്തു.

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.