​പ്രാർഥനയോടെ തമിഴകം; ഉറങ്ങാതെ ചെ​ൈ​ന്ന

ചെന്നൈ: ഹൃദയാഘാതംമൂലം തമിഴ്​നാട്​ മുഖ്യമ​ന്ത്രി ജയലളിതയെ ഞായറാഴ്​ച വൈകിട്ട്​ അപ്പോളോ ആശുപ്രതിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന്​ ആശുപത്രിക്ക്​ ചുറ്റും കനത്ത സുരക്ഷ ഏർ​പ്പെടുത്തുകയും​ ചെയ്​തിരുന്നു.

​എ​.െഎ.ഡി.എം.കെ പ്രവർത്തകരും ജയലളിയുടെ ആരാധകരും ആശുപത്രിക്ക്​ ചുറ്റും തടിച്ചുകൂടിയതോടെയാണ്​ സുരക്ഷ ഏർ​പ്പെടുത്തിയത്​. ഇന്നലെ വൈകിയും ജനക്കൂട്ടം പിരിഞ്ഞ​ുപോകുവാൻ തയ്യാറായിരുന്നില്ല. പ്രിയപ്പെട്ട നേതാവി​ന്​ വേണ്ടി ​പ്രാർഥിച്ചും മനമുരുകി കരഞ്ഞും ആളുകൾ ആശുപത്രിക്ക്​ മുന്നിൽ കഴിച്ചുകൂട്ടി. കനത്ത മഴയെ തുടർന്ന്​ ജനക്കൂട്ടം ഇപ്പോൾ പിരിഞ്ഞുപോകുന്നതായാണ്​ റിപ്പോർട്ട്​.

അതിനിടെ ജയലളിതുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ദേശീയ നേതാക്കളും രാജ്യത്തെ പ്രമുഖ സാംസ്​കാരിക ​പ്രവർത്തകരും ജയലളിത എത്രയും പെ​െട്ടന്ന്​ സുഖം പ്രാപിക്ക​െട്ട എന്ന സന്ദേശം പങ്കുവെച്ചിട്ടുണ്ട്​. രാഷ്​ട്രപതി പ്രണബ്​ മുഖർജി, കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, നടൻ ശരത്​കുമാർ, തമിഴ്​നാട്​ മുൻ മുഖ്യമ​ന്ത്രി കരുണാനിധി എന്നിവർ ​​ട്വിറ്ററിലൂടെ സന്ദേശം പങ്കുവെച്ചു.

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.