??????

ജയലളിത സംസാരിച്ചു; ഫിസിയോതെറപ്പി തുടരുന്നു

ചെന്നൈ: ഉപകരണ സഹായത്തോടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അല്‍പനിമിഷം സംസാരിച്ചതായി ചികിത്സ നല്‍കുന്ന അപ്പോളോ ആശുപത്രിയുടെ ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി. സ്വാഭാവിക ശ്വാസോച്ഛ്വാസ ശേഷി കൈവരിക്കുന്നതായും ഫിസിയോതെറപ്പി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു റെഡ്ഡി. ശ്വസനത്തെ സഹായിക്കുന്ന ട്രക്കിയോട്ടമി ചികിത്സ തുടര്‍ന്നും നല്‍കുന്നുണ്ട്.

ട്രക്കിയോട്ടമി ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാലാണ് സംസാരസഹായത്തിനുള്ള ഉപകരണം ഉപയോഗിക്കുന്നത്. ജയലളിതയെ സംബന്ധിച്ചിടത്തോളം ഇത് താല്‍ക്കാലികം മാത്രമാണ്. ട്രക്കിയോട്ടമി സഹായം സ്ഥിരമായി വേണ്ടവര്‍ക്ക് ഉപകരണ സഹായത്തോടെ മാത്രമേ സംസാരിക്കാന്‍ കഴിയൂ (സ്വാഭാവിക ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് ട്യൂബ് വഴി ശ്വസനപ്രക്രിയയെ സഹായിക്കുന്നതാണ് ട്രക്കിയോട്ടമി. കഴുത്തിന്‍െറ ഭാഗത്ത് ദ്വാരമുണ്ടാക്കി ശ്വസനനാളിയിലേക്ക് ട്യൂബ് കടത്തിയാണ് ശ്വസനപ്രകിയ നിലനിര്‍ത്തുന്നത്).

90 ശതമാനം സമയവും ജയലളിത സ്വയം ശ്വാസോച്ഛ്വാസം നടത്തുന്നുണ്ട്. ആറോ ഏഴോ ആഴ്ചകള്‍ക്കുള്ളില്‍ ഓരോ അവയവവും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകും. ശരീരം മുഴുവന്‍ ഫിസിയോതെറപ്പി നല്‍കുന്നതിനൊപ്പം ഓരോ അവയവവും പ്രത്യേകം ഫിസിയോതെറപ്പിക്ക് വിധേയമാക്കുന്നുണ്ട്. ജയലളിത എന്നാണ് ആശുപത്രി വിടുകയെന്ന ചോദ്യത്തിന് രോഗം സുഖപ്പെട്ടെന്ന് സ്വയം ബോധ്യമാകുമ്പോള്‍ അവര്‍ ആശുപത്രി വിടുമെന്ന് റെഡ്ഡി പ്രതികരിച്ചു.  

ജയലളിത പൂര്‍ണ ആരോഗ്യവതിയാണെന്നും സംസാരിച്ചെന്നും ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്നും മുമ്പ് പലപ്രാവശ്യം പ്രതാപ് സി. റെഡ്ഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇക്കഴിഞ്ഞ രണ്ടു പ്രാവശ്യമായുള്ള പ്രതികരണം.
സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

പനിയും നിര്‍ജ്ജലീകരണവും എന്നായിരുന്നു ആദ്യ വിശദീകരണം. അണുബാധയത്തെുടര്‍ന്ന് ആരോഗ്യനില വഷളാവുകയും ലണ്ടനില്‍നിന്നും ന്യൂഡല്‍ഹി എയിംസില്‍നിന്നും വിദഗ്ധ ഡോക്ടര്‍മാരത്തെി ചികിത്സ നല്‍കിവരുകയുമാണ്. 

Tags:    
News Summary - jayalalitha talks, phisiotherapy continous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.