ജയലളിതയെ ചികിത്സിക്കാന്‍ സിംഗപ്പൂരില്‍ നിന്ന് വിദഗ്ധരെത്തി

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാന്‍ സിംഗപ്പൂരില്‍നിന്ന് വിഗദ്ധ ഡോക്ടര്‍മാരത്തെി. സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധരാണ് അപ്പോളോ ആശുപത്രിയില്‍ എത്തിയത്. ലണ്ടനില്‍നിന്നുള്ള ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെയും എയിംസിലെ മൂന്നു വിദഗ്ധ ഡോക്ടര്‍മാരും ചികിത്സക്ക് മേല്‍നോട്ടം വഹിച്ചുവരുന്നു. വിവിധ അവയവങ്ങളെ ബാധിച്ച അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, ശ്വസോച്ഛ്വാസം സ്വാഭാവിക രൂപത്തിലേക്ക് എത്തിയിട്ടില്ലത്രെ. ഇതിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.

ജയലളിതയുടെ രോഗശാന്തിക്കായി പൗര്‍ണമി ദിവസമായ ഞായറാഴ്ച സംസ്ഥാനമെങ്ങും പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടത്തി. മന്ത്രിമാരും എം.എല്‍.എമാരും തങ്ങളുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ചടങ്ങുകള്‍ സംഘടിപ്പിച്ചു. അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാല്‍ക്കുടമേന്തി കിലോമീറ്ററുകള്‍ നടന്നാണ് ചടങ്ങുകളില്‍ പങ്കാളികളായത്. ജയലളിത പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവരുമെന്ന് അണ്ണാ ഡി.എം.കെ വക്താവ് സി.ആര്‍. സരസ്വതി അപ്പോളോ ആശുപത്രിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ജയലളിതയെ സന്ദര്‍ശിക്കാന്‍ നടന്‍ രജനീകാന്തും കുടുംബവും ഞായറാഴ്ച സന്ധ്യയോടെ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉചിത സമയത്ത് എത്തുമെന്ന് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജയലളിത ആരോഗ്യവതിയായി നേരിട്ട് കാണാന്‍ പറ്റിയ സമയത്ത് മോദി എത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.   ജയലളിത ആശുപത്രിയില്‍ ചികിത്സ തേടിയിട്ട് 25 ദിവസമായി.

ആരോഗ്യ നിലയെക്കുറിച്ച് അഭ്യൂഹം പരത്തിയെന്നാരോപിച്ച് വ്യാപകമായ അറസ്റ്റ് നടക്കുന്നതില്‍ പ്രതിപക്ഷ എം.എല്‍.എ എം.കെ. സ്റ്റാലിന്‍ പ്രതിഷേധിച്ചു. നടപടികളില്‍നിന്ന് പിന്മാറണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, ദിവസങ്ങളായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുന്നില്ല. ചികിത്സകള്‍ക്കായി ദിവസങ്ങളോളം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ദൈനംദിന മെഡിക്കല്‍ ബുള്ളറ്റിന്‍െറ ആവശ്യമില്ളെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

Tags:    
News Summary - jayalalitha singapore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.