തലൈവിയുടെ വിയോഗം: തമിഴ്നാട് നിശ്ചലമായി

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്ന് തമിഴ്നാട്  നിശ്ചലമായി. എല്ലായിടത്തും പെട്രോൾ പമ്പുകളും  മെഡിക്കൽ ഷോപ്പുകളുമടക്കമുള്ള കടകൾ അടഞ്ഞുകിടക്കുകയാണ്. പെട്ടികടകൾ പോലും തുറന്ന് പ്രവർത്തിക്കുന്നില്ല.

വാഹനങ്ങൾ സർവീസ് നടത്താതിനാൽ റോഡുകളും വിജനമാണ്. ഒറ്റപ്പെട്ട ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരത്തിൽ കാണുന്നത്. വ്യാപാര സ്ഥാപനങ്ങൾ തുറക്കാത്തതിനാലും വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാലും സംസ്ഥാനത്ത് ബന്ദിന്‍റെ പ്രതീതിയാണ്.

തമിഴ്നാട്ടിൽ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. ചെന്നൈയിലേക്കുള്ള പലയിടത്തും ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ, ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്‍റെ വിയോഗം ദു:ഖത്തിലാഴ്ത്തിയിട്ടുണ്ടെങ്കിലും വളരെ സമാധാനപരമായ രീതിയിലാണ് ജനങ്ങൾ അതിനോട് പ്രതികരിച്ചത്.

Tags:    
News Summary - jayalalitha death: tamilnadu life stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.