ന്യൂഡൽഹി: വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിക്ക് ഉർദു പേര് നൽകിയതിന് രാജസ്ഥാനിലെ സർക്കാർ സ്കൂളിനെതിരെ വകുപ്പുതല അന്വേഷണം. 12ാം ക്ലാസ് വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് പരിപാടിക്ക് ‘വിടവാങ്ങൽ ആഘോഷം’ എന്ന് അർഥം വരുന്ന ഉർദു പദമായ ‘ജഷ്നെ അൽവിദ’ എന്ന് പേരിട്ടതിലാണ് അന്വേഷണം.
ബാരൻ ജില്ലയിലെ മഹാത്മാ ഗാന്ധി സർക്കാർ സ്കൂളിനെതിരെയാണ് ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചത്. സ്കൂളിലെ മുസ്ലിം വിദ്യാർഥികളാണ് പേര് നിർദേശിച്ചതെന്നും തുടർന്ന് സ്കൂൾ വികസന സമിതി യോഗത്തിൽ ചർച്ച ചെയ്ത് അനുമതി ലഭിച്ചതിന് ശേഷമാണ് തീരുമാനമായതെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
രാജസ്ഥാനിലെ ഏതാനും സർക്കാർ സ്കൂളുകളിൽ ഉർദു ക്ലാസുകൾ അവസാനിപ്പിക്കാനും പുതുതായി സംസ്കൃതം തുടങ്ങാനും വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.