തെരുവ്​ കീഴടക്കി ജനത കർഫ്യൂ ആഘോഷം; പ്രധാനമന്ത്രിക്കെതിരെ ശിവസേന

ന്യൂഡൽഹി: എന്തിനാണോ ‘ജനത കർഫ്യൂ’ പ്രഖ്യാപിച്ചത്​, അതിന്​ നേർവിപരീതമായിരുന്നു ഉത്തരേന്ത്യയിലും മറ്റും ഇന്നലെ തെരുവുകൾ. വൈകീട്ട്​ അഞ്ചുമണിക്ക്​ കൈയ്യടിക്കാനും പ്ലേറ്റുകളിൽ കൊട്ടാനുമുള്ള പ്രധാനമന്ത്രിയുടെ നിർദേശം ശിരസ്സാവഹിച്ച ജനക്കൂട്ടം പക്ഷേ, സുരക്ഷിത അകലം പാലിക്കണമെന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ മുൻകരുതൽ മറന്നു. കോവിഡിനെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്​ത കർഫ്യൂവിനെ ഏതോ ഉത്സവത്തി​​​​െൻറ പ്രതീതിയിലാണ്​ ഞായറാഴ്​ച മിക്കയിടങ്ങളിലും വരവേറ്റത്​.


കുട്ടികളും സ്​ത്രീകളുമുൾപ്പെടെ നൂറുകണക്കിനാളുകൾ വൈകീട്ട്​ കൂട്ടംകൂടി​​ പ്ലേറ്റുകളിലടിച്ച്​ ആഘോഷിച്ചു. പരസ്​പരം തൊട്ടുരുമ്മി പ്രകടനമായും നൃത്തംചവിട്ടിയും​ തെരുവുകളിലൂടെ ഇവർ നീങ്ങുന്നതി​​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലോകം മൊത്തം ഏറെ ഗൗരവത്തോടെ കോവിഡിനെതിരെ പോരാടു​േമ്പാൾ ഇന്ത്യയിലെ ഈ ആഘോഷം വിമർശന​ത്തോടൊപ്പം ഏറെ ആശങ്കയും സൃഷ്​ടിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ​ആരോഗ്യപ്രവർത്തകർ ജനതകർഫ്യൂവി​​​െൻറ പേരിലുള്ള ഈ അഴിഞ്ഞാട്ടത്തെ രൂക്ഷമായി വിമർശിച്ചു.

ഭയത്തി​​​െൻറയും ഉൽകണ്ഠയുടെയും സാഹചര്യത്തിൽ പ്രധാനമന്ത്രി ഉത്സവസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.‘സർക്കാർ ഗൗരവത്തിലാണെങ്കിൽ ആളുകളും ഗൗരവത്തിലാകും. ആളുകൾ ലോക്ക് ഡൗ ൺ ഗൗരവമായി കാണുന്നില്ലെന്ന് ഞങ്ങളുടെ പ്രധാനമന്ത്രിക്ക് ആശങ്കയുണ്ട്. പ്രിയ പ്രധാനമന്ത്രീ, ഭയത്തി​​​െൻറയും ഉൽകണ്ഠയുടെയും അന്തരീക്ഷത്തിൽ നിങ്ങൾ ഉത്സവം പോലുള്ള അവസ്ഥ സൃഷ്ടിച്ചു, അതിനാൽ ഇങ്ങനെയൊക്കെ സംഭവിക്കും. സർക്കാർ സീരിയസാണെങ്കിൽ ആളുകളും സീരിയസായിരിക്കും” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കർഫ്യൂവി​​​െൻറ തലേ ദിവസമായ ശനിയാഴ്​ചയും സ്​ഥിതി വ്യത്യസ്​തമായിരുന്നില്ല. രാജ്യത്തുടനീളം ചെറുതും വലുതുമായ നഗരങ്ങളിലും ടൗണുകളിലും വൻ തിരക്കാണ്​ അന്ന്​ അനുഭവപ്പെട്ടത്​. ഞായറാഴ്​ച കടകളടക്കുന്നതിനാൽ ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങുന്നതിന്​ ആയിരക്കണക്കിനാളുകൾ ഒരുമിച്ച് ടൗണുകളിലിറങ്ങുകയായിരുന്നു.

Tags:    
News Summary - janatha curfew: shivsena against modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.