Posted On
date_range Updated On
date_range കശ്മീരിൽ കനത്ത മഴ; ജമ്മു-ശ്രീനഗർ ഹൈവെ അടച്ചു
ശ്രീനഗർ: കശ്മീരിൽ കനത്തമഴയെ തുടർന്ന് ജമ്മു-ശ്രീനഗർ ഹൈവെ അടച്ചു. കശ്മീരിന്‍റെ പലഭാഗങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കത്വ ജില്ലയിൽ പലയിടങ്ങളിലും വെള്ളത്തിനടിയിലാണെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് ചിനാബ് നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് ശ്രീനഗർ -കാർഗിൽ ഹെവേയും അടച്ചിട്ടുണ്ട്. ശക്തമായ മഴതുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.
ബുധനാഴ്ച ഉച്ചയോടെ കശ്മീരിന്‍റെ പലഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. അതേസമയം മഴതുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയപ്പുനൽകി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആകാശം മേഘാവൃതമായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.