കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

ജമ്മു: വ്യാജമദ്യം കടത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ മരിച്ചു. ഗജാന്‍സൂ പ്രദേശത്തുനിന്ന് കഴിഞ്ഞ 13ന് പിടികൂടിയ റിങ്കു കുമാറാണ് മരിച്ചത്. പൊലീസ് മര്‍ദിച്ചു കൊന്നതാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തിറങ്ങി. 67 പാക്കറ്റ് കള്ളച്ചാരായവുമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസത്തിനുശേഷം കുമാറിനെ ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍, വീട്ടിലത്തെിയ ഇയാളെ കടുത്ത ശരീരവേദനയെ തുടര്‍ന്ന് ജമ്മു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിറ്റേന്ന് രാവിലെയാണ് മരിച്ചത്.

Tags:    
News Summary - jammu kashmir unrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.