നേതാക്കൾ തടവിൽ കഴിയാനും പഠിക്കണം -കശ്മീർ ഗവർണർ

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി നേതാക്കളെ വീട ്ടുതടങ്കലിലാക്കിയതിനെ ന്യായീകരിച്ച് ഗവർണർ സത്യപാൽ മാലിക്. ഇപ്പോഴുള്ള ജീവിതം എന്തുകൊണ്ട് കശ്മീരിലെ നേതാക്കൾ ക്ക് ആസ്വദിച്ചുകൂടെന്ന് ഗവർണർ ചോദിച്ചു. മെഹ്ബൂബ മുഫ്തിയെ തടങ്കലിലാക്കിയിരിക്കുന്നത് സുന്ദരമായ കോട്ടേജിലാണ് . ഞാൻ പോലും ആ കോട്ടേജിൽ താമസിക്കാൻ ആഗ്രഹിക്കുന്നു. നേതാക്കൾ ജയിലിൽ കഴിയാനും പഠിക്കണം. ഉമർ അബ്ദുല്ല പാർക്കുന്നത ് ഹരി നിവാസ് എന്ന കൊട്ടാരത്തിലാണെന്നും 'ഹിന്ദുസ്ഥാൻ ടൈംസി'ന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.

ജനാധിപത്യപരമായ രീതിയിലൂടെയാണ് ആർട്ടിക്ക്ൾ 370 റദ്ദാക്കിയത്. മോദിജി കീശയിൽനിന്ന് ഒരു കടലാസ് പുറത്തെടുത്ത് ഉത്തരവിട്ടതൊന്നുമല്ല. ലോക്സഭയിലും രാജ്യസഭയിലും അത് പാസ്സായതാണ്.
ആർട്ടിക്ക്ൾ 370 തങ്ങളെ ശാക്തീകരിച്ചെന്ന തെറ്റിദ്ധാരണ ജനങ്ങൾക്ക് ഉണ്ടായിരുന്നു. ഇനി ഞങ്ങൾ അവർക്ക് പുതിയ വാതായനങ്ങൾ തുറക്കും. 50,000 പേർക്ക് തൊഴിൽ സൃഷ്ടിക്കും -ഗവർണർ അവകാശപ്പെട്ടു.

ജമ്മു കശ്മീരിൽ ലാൻഡ് ലൈൻ-മൊബൈൽ ഫോൺ കോൾ സേവനങ്ങൾ പുനസ്ഥാപിച്ചു. എന്നാൽ ഇന്‍റർനെറ്റ് സേവനങ്ങൾ എന്ന് പുനസ്ഥാപിക്കുമെന്ന് പറയാനാവില്ല. ഇന്‍റർനെറ്റ് പാകിസ്താന്‍റെയും ഭീകരവാദികളുടെയും കൈയിലെ ആയുധമാണ്. നമ്മളെല്ലാം ഇന്‍റർനെറ്റില്ലാതെ ജീവിച്ചു, ഇനിയും കുറച്ച് കാലത്തേക്ക് അങ്ങനെ തുടരണം.
തുടർച്ചയായ വിദേശയാത്രകൾക്ക് മോദിജി വിമർശിക്കപ്പെട്ടു. പക്ഷേ അന്താരാഷ്ട്ര അംബാസിഡറാകുന്നതിൽ അദ്ദേഹം വിജയിച്ചു. റഷ്യയും മുസ്ലിം രാജ്യങ്ങളുമെല്ലാം ഇപ്പോൾ ഇന്ത്യയുടെ പക്ഷത്താണെന്നും ഗവർണർ വ്യക്തമാക്കി.

കശ്മീർ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ എന്തുകൊണ്ട് തടഞ്ഞു എന്ന ചോദ്യത്തിന്, ചായയും സാൻഡ്് വിച്ചും നൽകിയാണ് അവരെ മടക്കി അയച്ചതെന്നായിരുന്നു ഗവർണറുടെ മറുപടി. സ്ഥിതിഗതികൾ പൂർണമായി സാധാരണ നിലയിലാകുന്നത് വരെ കാത്തിരിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Jammu kashmir Governor interview about article 370-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.