ജമ്മു കശ്മീരിൽ മണ്ഡല പുനർനിർണയത്തിന് ശേഷം തെരഞ്ഞെടുപ്പ് -പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മണ്ഡല പുനർനിർണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74ാം സ്വാതന്ത്ര്യ ദിനത്തിൽ ചെ​ങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

മണ്ഡല പുനർനിർണയം പൂർത്തിയാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇതോടെ തെരഞ്ഞെടുപ്പ് നടക്കുകയും ജനങ്ങളുടെ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിനെ സംബന്ധിച്ച് ഈ വർഷം വികസനത്തിലേക്കുള്ള പുതിയ പാതയാണ്. അവിടത്തെ ദലിതർക്കും സ്ത്രീകൾക്കും അവകാശങ്ങൾ തിരികെ ലഭിച്ച വർഷമാണ്. അഭയാർഥികളുടെ അഭിമാനം ഉയർത്തിപിടിച്ച വർഷം കൂടിയാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.