ആസിഡ് ആക്രമണത്തിലെ ഇരയെ സ്റ്റാന്‍റിങ് കൗൺസിലായി നിയമിച്ച് ജമ്മു കാശ്മീർ

ശ്രീനഗർ: ആസിഡ് ആക്രമണത്തിനിരയായ യുവതിയെ സ്റ്റാന്‍റിങ് കൗൺസലായി നിയമിച്ച് ജമ്മു കശ്മീർ ഭരണകൂടം. അഭിഭാഷകയായ സേഹർ നാസിറിനെ ശ്രീനഗർ സ്റ്റാന്‍റിങ് കൗൺസലായാണ് നിയമിച്ചത്.

നിയമ, നീതി ന്യായ, പാർലമെന്‍ററി വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെട്ട സ്ത്രീകളുടെ ശാക്തീകരണം ഉറപ്പാക്കുന്നതിനും ആസിഡ് ആക്രമണത്തിൽ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസത്തിനും സമൂഹത്തിൽ മാന്യമായ സ്ഥാനം സൃഷ്ടിക്കുന്നതിനും കൂടിയുള്ള മുന്നേറ്റത്തിന്‍റെ ഭാഗമാണ് നിയമനമെന്നും ഉത്തരവിൽ പറയുന്നു.

ശ്രീനഗറിലെ കീഴ് കോടതികളിൽ സർക്കാർ കേസുകൾ വാദിക്കുന്നതിനുള്ള സ്റ്റാന്‍റിങ് കൗൺസിലായാണ് നിയമനം.

Tags:    
News Summary - Jammu and Kashmir appoints acid attack victim as standing counsel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.