ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് ആരം ഭിച്ച് പിന്നീട് ജാമിഅ ഏകോപന സമിതി നടത്തിവരുന്ന പ്രക്ഷോഭം ഒരു മാസം പിന്നിട്ടു. റി ലേ നിരാഹാരമടക്കം വ്യത്യസ്ത പ്രതിഷേധങ്ങളാണ് ജാമിഅ ഏകോപന സമിതിയുടെ നേതൃത്വത് തിൽ കാമ്പസിെൻറ ഏഴാം നമ്പർ ഗേറ്റിൽ നടക്കുന്നത്.
ജാമിഅ വിദ്യാർഥി പ്രക്ഷോഭം ഏറ്റ െടുത്ത പ്രദേശവാസികൾ ഡിസംബർ 15ന് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും പൊലീസ് വെടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. തുടർന്ന്, ജാമിഅ ഏകോപന സമിതി സമരം ഏറ്റെടുത്ത് വിദ്യാർഥികളെയും പ്രദേശവാസികളെയും ഒരുമിച്ചുനിർത്തി സമാധാനപരമായി മുന്നോട്ടുനയിച്ചു.
നിരാഹാരം കിടന്നും പാട്ടുപാടിയും ചിത്രം വരച്ചും നടത്തുന്ന സമരത്തിന് പിന്തുണയുമായി ദിവസവും ആയിരങ്ങളാണെത്തുന്നത്. കൂടാതെ, ഐക്യദാർഢ്യവുമായി ചലച്ചിത്ര, സാമൂഹിക, സാംസ്കാരിക മേഖലകളിൽനിന്നും നിരവധി പേരെത്തുന്നുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ ഡിസംബർ 12ന് രാത്രി ജാമിഅ സർവകലാശാലയിലെ പെൺകുട്ടികളുടെ നേതൃത്വത്തിൽ ഹോസ്റ്റലിൽനിന്ന് റോഡിലേക്ക് ഇറങ്ങിയതോടെയാണ് രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിന് തുടക്കമിടുന്നത്.
ഡിസംബർ 13ന് വിദ്യാർഥി സംഘടനകൾ പാർലമെൻറിലേക്ക് പ്രഖ്യാപിച്ച മാർച്ചിന് കാമ്പസ് ഒന്നടങ്കം പിന്തുണ നൽകി. ഇതേെറ്റടുത്ത പ്രദേശവാസികൾ ഡിസംബർ 15ന് നടത്തിയ മാർച്ചിനുനേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്.
ജാമിഅ പ്രക്ഷോഭം ഏറ്റെടുത്താണ് ഡിസംബർ 14 മുതൽ ശാഹീൻ ബാഗിൽ രാപ്പകൽ സമരവുമായി തെരുവിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.