ന്യൂഡൽഹി: കേന്ദ്രസർക്കാർ ഫലസ്തീനികളെ പിന്തുണക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി ആവശ്യപ്പെട്ടു. ഫലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിൽ ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
കുഞ്ഞുങ്ങൾ അടക്കം നിരവധി മനുഷ്യരുടെ ജീവനെടുത്ത് നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാർ ഫലസ്തീനികൾക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ സംഘർഷം. ഇസ്രായേൽ തുടരുന്ന അധിനിവേശ കുടിയേറ്റ നയങ്ങളും അൽഅഖ്സ പള്ളിയോട് കാണിച്ച പ്രകോപനപരമായി അവഹേളനവും മേഖലയിൽ സമാധാനത്തിനുള്ള വഴി അടച്ചെന്ന് ഹുസൈനി കുറ്റപ്പെടുത്തി.
ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രഞ്ച് ഫ്രാൻസുകാർക്കും എന്നപോലെ ഫലസ്തീൻ ഫലസ്തീനികളുടേതാണ് എന്ന മഹാത്മാഗാന്ധിയുടെ പ്രസിദ്ധ വാചകമായിരുന്നു ഇന്ത്യയുടെ കാലങ്ങളായുള്ള നയത്തിന് അടിസ്ഥാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.