ഡിണ്ടുഗല്‍ ജെല്ലിക്കെട്ടില്‍ 42 പേര്‍ക്ക് പരിക്ക്

കോയമ്പത്തൂര്‍: ഡിണ്ടുഗല്‍ ജില്ലയിലെ ഉലകംപട്ടിയില്‍ നടന്ന ജെല്ലിക്കെട്ട് മത്സരത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിയമം പാസാക്കിയതിനുശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ  ഒൗദ്യോഗിക ജെല്ലിക്കെട്ട് മത്സരമാണിത്. ജില്ല ഭരണകൂടത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ജെല്ലിക്കെട്ടിന് വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഉലകംപട്ടി സെന്‍റ് ആന്‍റണീസ് പള്ളിയിലെ ഉത്സവത്തോടനുബന്ധിച്ച് എട്ടു വര്‍ഷത്തിനുശേഷമാണ് ഇവിടെ ജെല്ലിക്കെട്ട് സംഘടിപ്പിച്ചത്. മഞ്ഞ ടീഷര്‍ട്ട് ധരിച്ച 300ലധികം കാളപിടിയന്‍ വീരന്മാരാണ് കളത്തിലുണ്ടായിരുന്നത്. 200ലധികം കാളകളാണ് മൂക്കുകയറില്ലാതെ വീരന്മാരുടെ ഇടയിലേക്ക് ചീറിപ്പാഞ്ഞത്. പരിക്കേറ്റവര്‍ക്ക് മൈതാനത്തിന് സമീപമുള്ള മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സ ലഭ്യമാക്കി. ഗുരുതരമായി പരിക്കേറ്റവരെ ഡിണ്ടുഗല്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച മധുര ജില്ലയിലെ പ്രസിദ്ധമായ അവനിയാപുരം ജെല്ലിക്കെട്ട് നടക്കും. 900ത്തിലധികം കാളകളും ആയിരത്തോളം വീരന്മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാണികള്‍ക്കിടയിലേക്ക് കാളകള്‍ പാഞ്ഞുപോകാതിരിക്കാന്‍ എട്ട് അടി ഉയരത്തില്‍ ഇരട്ട വേലികളാണ് നിര്‍മിച്ചിരിക്കുന്നത്.

Tags:    
News Summary - jallikattu in dindigul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.