വികാരം കൊണ്ട് ഫണ്ടുണ്ടാകില്ല; ജെയ്റ്റ്ലിക്കെതിരെ ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ രൂക്ഷ വിമർശനവുമായി ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതുകൊണ്ട് മാത്രമാണെന്ന് എൻ.ഡി.എ വിട്ടതെന്ന്  നിയമസഭയിലെ പ്ലസംഗത്തിൽ ഉടനീളം ചന്ദ്രബാബു നായിഡു ഊന്നിപ്പറഞ്ഞു.

വികാരങ്ങൾ കൊണ്ട് ഫണ്ട് ഉണ്ടാകില്ലെന്ന ധനമന്ത്രി ജെയ്റ്റിലുടെ പരാമർശം മര്യാദയില്ലാത്തതായിരുന്നു.  തെലങ്കാന പടുത്തുയർത്തിയർത്തിയിരിക്കുന്നത് തന്നെ വികാരങ്ങൾ കൊണ്ടാണ്. ഇപ്പോഴും കേന്ദ്രം നീതിരഹിതമായാണ് തങ്ങളോട് പെരുമാറുന്നതെന്നും നായിഡു കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്‍റെ വിഭജന സമയത്തുണ്ടായ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. അന്ന് തന്നെ പ്രത്യേക പദവി നൽകിയിരുന്നുവെങ്കിൽ ഇന്ന് പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. നായിഡു പറഞ്ഞു.

സ്വാർഥമായ താൽപര്യങ്ങൾക്കുവേണ്ടിയല്ല തങ്ങൾ എൻ.ഡി.എ വിട്ടത്. ആന്ധ്രക്ക് വേണ്ടിയാണ്. നാല് വർഷത്തിനിടെ ഈ ആവശ്യമുന്നയിച്ച് 29 തവണയാണ് താൻ ഡൽഹിയിൽ പോയത്. ഇത്തവണത്തെ ബജറ്റിലും തങ്ങളുടെ ആവശ്യം ഉൾപ്പെടുത്താത്തനാലാണ് എൻ.ഡി.വിട്ടതെന്നും നായിഡു നിയമസഭയിൽ പറഞ്ഞു.

Tags:    
News Summary - Jaitley saying sentiment cannot increase funds is reckless,-Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.