Posted On
date_range Updated On
date_range രണ്ടാം മോദി സർക്കാറിെൻറ ആദ്യ ഉഭയകക്ഷി ചർച്ച; ജയ്ശങ്കർ ഭൂട്ടാനിൽ
തിംഫു: രണ്ടാം മോദി സർക്കാറിെൻറ ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഭൂട്ടാനിലെ ത്തി. വെള്ളിയാഴ്ച രാവിെല തിംഫു വിമാനത്താവളത്തിലെത്തിയ ജയ്ശങ്കറിനെ ഭൂട്ടാൻ വിദേശകാര്യമന്ത്രി ഡോക്ടർ താൻഡി ദോർജെ സ്വീകരിച്ചു.
വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ജയ്ശങ്കറിെൻറ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ വാങ്ചകുമായും പ്രധാനമന്ത്രി ഡോ. ലോട്ടെ ഷെറിങുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും.
ഇന്ത്യക്ക് അയൽരാജ്യവുമായുള്ള ഊഷ്മള ബന്ധത്തിെൻറ പ്രതിഫലനമാകും മന്ത്രി ജയ്ശങ്കറിെൻറ സന്ദർശനമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.