ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻെറ പ്രതികരണത്തിനെതിരെ വിദേശകാര്യ മന്ത്രി ജയ്ശങ് കർ. ഭീകരതയെ പിന്തുണക്കുന്നതിനും അയൽരാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും നടത്തിയ വൻ നിക്ഷേപങ്ങളാണ് പാക് പ്രകോ പനത്തിന് കാരണമെന്ന് ജയ്ശങ്കർ വ്യക്തമാക്കി. ഇന്ത്യക്ക് പാകിസ്താനുമായി സംസാരിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ലെന ്നും എന്നാൽ ടെററിസ്താനുമായി (Terroristan) സംഭാഷണം പുനരാരംഭിക്കുന്നതിൽ പ്രശ്‌നമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീർ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി പാകിസ്താൻ ഭീകരതയുടെ വ്യവസായം സൃഷ്ടിച്ചിട്ടുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കയിലാണ് ജയ്ശങ്കറുള്ളത്. ന്യൂയോർക്കിൽ സാംസ്കാരിക സംഘടനയായ ഏഷ്യ സൊസൈറ്റിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.
ഈ ദിവസത്തിലും കാലഘട്ടത്തിലും നിങ്ങൾക്ക് തീവ്രവാദത്തെ ഉപയോഗിച്ച് നയം നടത്താനാവില്ല. അവർ ഉണ്ടാക്കിയ മാതൃക ഇനി പ്രവർത്തിക്കില്ലെന്ന് പാകിസ്താൻ അംഗീകരിക്കേണ്ടതുണ്ട്. അവരുടേത് കോപത്തിൻെറ പ്രതികരണമാണ്. പലവിധത്തിൽ അവർ നിരാശരാണ്. കാരണം നിങ്ങൾ തീവ്രവാദത്തെ ദീർഘകാലമായി വ്യവസായമായി കെട്ടിപ്പടുത്തിട്ടുണ്ട്- ജയ്ശങ്കർ പറഞ്ഞു
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളുടെയും പ്രധാനകാരണം കശ്മീർ ആണെന്ന് പറയുന്നു. മുംബൈ നഗരത്തിന് നേരെ ആക്രമണം ഉണ്ടായി. ഞാൻ അവസാനമായി പരിശോധിച്ചപ്പോൾ മുംബൈ നഗരം കശ്മീരിൻെറ ഭാഗമല്ലായിരുന്നു. കശ്മീരിൽ നിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും ആക്രമിക്കാൻ പാകിസ്താൻ തീവ്രവാദികൾക്ക് കഴിയുമെങ്കിൽ, അവിടെ ഒരു വലിയ പ്രശ്‌നമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്- മന്ത്രി പറഞ്ഞു.
പ്രശ്നം ശരിക്കും പാകിസ്താൻെറ മാനസികാവസ്ഥയാണ്. പാകിസ്താനിൽ ഓരോ തവണയും സർക്കാർ മാറുന്നു. ഇവർ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നു. രണ്ടാമതായി അവർ പറയുന്നത് തീവ്രവാദത്തിന് ഞങ്ങളുമായി ഒരു ബന്ധവുമില്ല, എല്ലാത്തിനും അമേരിക്കയാണ് കാരണം എന്നാണ്. അഫ്ഗാനിൽ ജിഹാദ് നടത്തിച്ച് അമേരിക്കക്കാർ ഞങ്ങളെ മോശം ശീലങ്ങൾ പഠിപ്പിച്ചു. നിങ്ങൾ വരുന്നതുവരെ ഞങ്ങൾ നല്ല ആളുകളായിരുന്നു- വിദേശകാര്യമന്ത്രി പരിഹസിച്ചു.
തീവ്രവാദത്തിൽ നിന്ന് വിട്ടുനിൽക്കുകയെന്ന അടിസ്ഥാന പ്രശ്‌നത്തിന് ഞങ്ങൾ അവരെ പിന്തുണക്കും. ഒരു തലത്തിൽ ഇത് ഒരു വലിയ പ്രശ്നമാണ്, മറ്റൊരു തലത്തിൽ ഇത് വളരെ വ്യക്തമായ പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താനെതിരെ അന്താരഷ്ട്ര വേദിയിൽ ഇന്ത്യയുടെ നയതന്ത്ര ആക്രമണത്തിന് നേതൃത്വം നൽകിയ ആളാണ് ജയ്ശങ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.