യുവാവിനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

ജയ്പൂർ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ യുവതിയടക്കമുള്ള സംഘം പിടിയിൽ. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. ദുശ്യന്ത് ശർമ (29) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രിയ സെത് (27), ദിൻഷൻ കംറ (25), ലക്ഷ് വാലിയ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിനുറുക്കിയ മൃതദേഹം ഡൽഹിയിൽ ഒരു സ്യൂട്ട്കേസിലാണ് കണ്ടെത്തിയത്.

ശർമയുമായി സൗഹൃദത്തിലായ പ്രിയ സെത് മേയ് രണ്ടിന് ഇയാളെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെയെത്തിയ ഇയാളിൽ നിന്നും 10 ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചപ്പോൾ ബലാത്സംഗത്തിന് കേസ്  നൽകുമെന്ന് യുവതി ശർമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ശർമയുടെ എ.ടി.എം. കാർഡ് പിടിച്ചെടുത്ത സംഘം 10 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് ഇയാളുടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ടു. ഭയന്ന ശർമ്മയുടെ പിതാവ് മൂന്ന് ലക്ഷം രൂപ മകൻറെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പിന്നീട് മൂന്ന് പ്രതികൾ ചേർന്ന് ശർമയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതശരീരം വെട്ടിനുറുക്കുകയുമായിരുന്നു. ഇതിനിടെ ശർമ്മയുടെ എ.ടി.എം കാർഡുപയോഗിച്ച് 20,000 രൂപ പിൻവലിക്കുകയും ചെയ്തിരുന്നു.

 ശർമ്മയുടെ പിതാവ് പണം നൽകാൻ തയ്യാറായിരിക്കെ എന്തിന് ഇവർ പെട്ടെന്ന് കൊല നടത്തിയെന്നത് വ്യക്തമല്ല. ജയ്പൂരിൽ നിന്നും 270 കിലോമീറ്റർ അകലെ ഡൽഹിയിൽ ഇവർ മൃതദേഹവുമായി എത്തിയത് എന്തിനെന്നും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 


 

Tags:    
News Summary - Jaipur Man Hacked To Pieces By Kidnappers- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.