Posted On
date_range Updated On
date_range അഴിമതി നമ്മുടെ സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി
നാഗ്പൂർ: അഴിമതി നമ്മുടെ സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ജോലി ലഭിച്ചില്ല, കരാറൊന്നും ലഭിച്ചില്ല, അഴിമതിയില്ലാതെ അവസരമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
അധികാരത്തിന്‍റെ ഇടനാഴികൾ അഴിമതി നിറഞ്ഞതായിരുന്നു. ഇത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളരെ നിരാശാജനകമായിരുന്നു. ഇപ്പോൾ അധികാരത്തിന്‍റെ ഇടനാഴികൾ ഈ അഴിമതിയിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
നമ്മൾ സർക്കാർ ജോലികൾ മാത്രമാണ് നോക്കുന്നത്. നമുക്ക് പലതും നഷ്ടപ്പെടുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അവസരങ്ങളുടെ കൊട്ട അനുദിനം നിറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ജഗ്ദീപ് ധൻഖർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.