‘ചന്ദ്രബാബു നായിഡുവിന്​ ദൈവം നൽകിയ ശിക്ഷ’ -ജഗൻ

വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രിയായി ​െവെ.എസ്​. ജഗൻമോഹൻ റെഡ്ഡി ഇൗ മാസം 30ന്​ സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേൽക്ക ും. ഹൈദരാബാദിൽ ശനിയാഴ്​ച ഗവർണർ ഇ.എസ്​.എൽ നരസിംഹയെ സന്ദർശിച്ച അദ്ദേഹം സർക്കാറിന്​ അവകാശവാദമുന്നയിച്ചു. നാളെ​ പ ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ എത്തി ജഗൻ സന്ദർശിക്കുന്നുണ്ട്​. ആന്ധ്രക്ക്​ പ്രത്യേക പദവി നൽകാൻ തയാറാക ുന്ന ആരെയും പിന്തുണക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണ വേളയിൽ ജഗൻ പ്രസ്​താവിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ മോദ ിയുമായുള്ള കൂടിക്കാഴ്​ചക്ക്​ ഏറെ രാഷ്​ട്രീയപ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട്​​.

നിലവിൽ ഒരു മുന്നണിയുട െയും ഭാഗമല്ല ജഗ​​െൻറ പാർട്ടി. നേരത്തെ പാർട്ടി ഒാഫിസിൽ നിയുക്ത എം.എൽ.എമാർ പ​െങ്കടുത്ത ചടങ്ങിൽ വൈ.വൈ.എസ്​.ആർ കോൺഗ ്രസ്​ നിയമസഭ കക്ഷി നേതാവായി ജഗനെ ഏകകണ്​ഠമായി തെരഞ്ഞെടുത്തിരുന്നു. തെറ്റുചെയ്​തവരെ ദൈവം ശിക്ഷിക്കുമെന്ന്​ ചന്ദ്രബാബു നായിഡുവിനെ പരാമർശിച്ച്​ ജഗൻ യോഗത്തിൽ പറഞ്ഞു. നായിഡു തങ്ങളുടെ 23 എം.എൽ.എമാരെ തട്ടിയെടുത്തു. ഇപ്പോൾ അവർക്ക്​ 23 സീറ്റാണ്​ ആകെ ലഭിച്ചിരിക്കുന്നത്​. അതി​​െൻറ ഫലം വന്നതും 23ന്​. 23 കൊണ്ട്​ ദൈവം തിരക്കഥ രചിച്ചിരിക്കുകയാണെന്നും ജഗൻ പറഞ്ഞു.

തങ്ങളിലുള്ള വിശ്വാസംകൊണ്ടാണ്​ ഇത്തവണ ജനങ്ങൾ ​വോട്ട്​ ചെയ്​തതെങ്കിൽ 2024ൽ സർക്കാറി​​െൻറ പ്രകടനത്തി​​െൻറ പേരിൽ ഇതിലും വലിയ ജനവിധി അവർ സമ്മാനിക്കുമെന്ന്​ അദ്ദേഹം ശുഭാപ്​തി പ്രകടിപ്പിച്ചു. ഒരു വർഷത്തിനകം മികച്ച മുഖ്യമന്ത്രിയായി​ പേരെടുക്കാൻ എല്ലാവരും തന്നെ സഹായിക്കണമെന്ന്​ ജഗൻ അഭ്യർഥിച്ചതായി യോഗത്തിൽ പ​െങ്കടുത്ത ഒരു നിയുക്ത എം.എൽ.എ പറഞ്ഞു. 175 സീറ്റുള്ള ആന്ധ്രയിൽ 151 സീറ്റ്​ നേടിയാണ്​ ജഗൻ അധികാരം പിടിച്ചത്​. 25 ലോക്​സഭ സീറ്റിൽ 22ഉം വൈ.എസ്​.ആർ.സി.പിക്കാണ്​.

ആന്ധ്ര സർക്കാർ രൂപവത്​കരണം: ജഗന്​ ഗവർണറുടെ ക്ഷണം
വിജയവാഡ/ഹൈദരാബാദ്​: ആന്ധ്രപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച ജയം സ്വന്തമാക്കിയ വൈ.എസ്​.ആർ കോൺഗ്രസ്​ വൈ.എസ്​. ജഗൻ മോഹൻ റെഡ്​ഡിയെ സർക്കാർ രൂപവത്​കരിക്കാനായി ഗവർണർ ഇ.എസ്​.എൽ നരസിംഹൻ ക്ഷണിച്ചു. ഈമാസം 30ന്​ ഉച്ചക്ക്​ 12.23ന്​ ജഗൻ മുഖ്യമന്ത്രിയായി സ്​ഥാനമേൽക്കും.

വിജയവാഡയിലെ ഇന്ദിരഗാന്ധി മുനിസിപ്പൽ കോർപറേഷൻ സ്​റ്റേഡിയത്തിലാണ്​ സത്യപ്രതിജ്​ഞാ ചടങ്ങ്​ നടക്കുന്നതെന്ന്​ രാജ്​ഭവൻ വാർത്താകുറിപ്പിൽ അറിയിച്ചു. വിജയവാഡയിൽ പാർട്ടി യോഗം ചേർന്ന്​ ജഗൻ മോഹൻ റെഡ്​ഡിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അതിനുശേഷം ഹൈദരാബാദിലെത്തി ഗവർണർ ഇ.എസ്​.എൽ. നരസിംഹയെ കണ്ട്​ ജഗൻ സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിരുന്നു.

ഞായറാഴ്​ച ഡൽഹിയിലെത്തുന്ന ജഗൻ മോഹൻ റെഡ്​ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ആന്ധ്രപ്രദേശിന്​ പ്രത്യേക പദവി നൽകുന്ന ഏതു​ മുന്നണിയെയും പിന്തുണക്കാൻ തയാറാണെന്നു​ വോ​െട്ടടുപ്പിന്​ മുമ്പ്​ ജഗൻ മോഹൻ റെഡ്​ഡി വ്യക്​തമാക്കിയിരുന്നു. വൈ.എസ്​.ആർ കോൺഗ്രസി​​െൻറ പിന്തുണ ആവശ്യമില്ലാത്ത അവസ്ഥയിൽ മോദി ജഗ​​െൻറ ആവശ്യം പരിഗണിക്കുമോ എന്നാണ്​ രാഷ്​ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്​.

Tags:    
News Summary - Jagan Reddy Says God Has "Punished" Chandrababu Naidu-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.