ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്

അമരാവതി: വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്. ശനിയാഴ്ച രാത്രി വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഇടത് കൺപുരികത്തിനാണ് പരിക്ക്.

വിജയവാഡയിലെ സിങ് നഗറിലെ വിവേകാനന്ദ സ്കൂൾ സെന്റർ പരിസരത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കല്ലേറ്. പ്രവർത്തകർ മാലയിട്ട് ജഗനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. നേരിയ വ്യത്യാസത്തിലാണ് ജഗന്റെ കണ്ണിൽ കല്ല് കൊള്ളാതിരുന്നത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഉടൻ തന്നെ ബസിനുള്ളിൽ മുഖ്യമന്ത്രിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. പിന്നാലെ ജഗൻ യാത്ര തുടർന്നു. ജഗന്റെ മുഖത്ത് രണ്ടു തുന്നലുണ്ട്. കല്ലേറിനു പിന്നിൽ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആണെന്ന് വൈ.എസ്.ആർ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Tags:    
News Summary - Jagan Reddy Injured In Stone-Throwing While Campaigning In Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.