അമരാവതി: ആന്ധ്രയിൽ നിന്നുള്ള മുഴുവൻ എം.പിമാരും രാജിവെക്കണമെന്ന് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി. രാജിവെച്ച് കേന്ദ്രസർക്കാറിന് മേൽ സമർദ്ദം ചെലുത്തണമെന്നും ജഗൻ മോഹൻ ആവശ്യപ്പെട്ടു.
എല്ലാ എം.പിമാരും രാജികത്ത് സമർപ്പിക്കണം. കേന്ദ്രസർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണം. പാർലമെൻറിലെ പരമാവധി പാർട്ടികളുടെ പിന്തുണ ഇതിന് ഉറപ്പാക്കണമെന്നും ജഗൻ മോഹൻ പറഞ്ഞു. പ്രത്യേക പദവി നൽകാമെന്ന് അറിയിച്ചാണ് ആന്ധ്രയെ വിഭജിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരെ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ടി.ഡി.പി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്. പ്രത്യേക പാക്കേജ് നൽകാമെന്ന അരുൺ ജെയ്റ്റ്ലിയുടെ നിർദേശം അംഗീകരിക്കാതെയായിരുന്നു ടി.ഡി.പിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.