മാക്കമൂല ഡി എഫ് ഓഫിസ് പരിസരത്ത് ആനക്കൊമ്പുകളും പുലിനഖങ്ങളും മാൻകൊമ്പുകളും ദഹിപ്പിക്കുന്നു

ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകളും പുലിനഖങ്ങളും ദഹിപ്പിച്ചു

ഗൂഡല്ലൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകളും പുലിനഖങ്ങളും മാൻകൊമ്പുകളും ദഹിപ്പിച്ചു. ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനുകീഴിലെ റേഞ്ചുകളിൽ സൂക്ഷിച്ചിരുന്ന പിടിയാനകളുടെ 22 ചുള്ളിക്കൊമ്പ്​, 16 പുലിനഖം, 4 പല്ല്​, 39 മാൻകൊമ്പ്​, ഒരു ജോഡി വലിയ മാൻകൊമ്പ് എന്നിവയാണ്​ ദഹിപ്പിച്ചത്​.

മാക്കമൂല ഡി എഫ് ഓഫിസ് പരിസരത്ത് വെച്ചാണ് അഗ്നിക്കിരയാക്കിയത്. ഡി എഫ് ഒ ഓംകാർ, സന്നദ്ധ സംഘടന പ്രതിനിധികൾ, ഡിവിഷൻ റേഞ്ചർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഇവ അഗ്നിക്കിരയാക്കിയത്.

2014ന് ശേഷം ശേഖരിച്ച ആന, കടുവ, പുലി എന്നിവയുടെ കൊമ്പും നഖങ്ങളും മാനുകളുടെ കൊമ്പുകളും ഗൂഡല്ലൂർ, നാടുകാണി, ദേവാല റേഞ്ചുകളിൽ സൂക്ഷിച്ചിരുന്നു. ഇവയാണ് ബുധനാഴ്ച അഗ്നിക്കിരയാക്കിയത്.

Tags:    
News Summary - ivory and tiger claws were burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.