ജീവിതത്തിലിതുവരെ ഒരു മാളിലും പോയിട്ടില്ലെന്ന് അസം ഖാൻ

ലഖ്നോ: ജീവിതത്തിൽ ഒരിക്കൽ പോലും മാളിൽ കാലുകുത്തിയിട്ടില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ. ലഖ്നോയിലെ ലുലുമാളിൽ നമസ്കാരം നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താനിതുവരെ ലുലുമാൾ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''എന്താണ് ലുലു. നിങ്ങൾക്ക് ശ്രദ്ധിക്കാൻ മറ്റു വിഷയങ്ങളൊന്നും കിട്ടിയില്ലേ''- ഖാൻ ചോദിച്ചു. സംഭവത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവർക്ക് അതിനെ ചോദ്യം ചെയ്യാമെന്നും അസം ഖാൻ പറഞ്ഞു.

ജനുവരി 12നാണ് യു.പിയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ലുലുമാളിൽ എട്ട് പേർ നമസ്കരിക്കുന്ന വിഡിയോ പുറത്തുവന്നത്. മാൾ അധികൃതരുടെ പരാതിയിൽ നമസ്കരിച്ചവർക്കു നേരെ യു.പി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ നാലുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

മാളിൽ നമസ്കാരം നടത്തിയതിനെതിരെ ഹിന്ദു സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ചിലർ ലുലുമാളിൽ ഹനുമാൻ ചാലിസ ചൊല്ലുകവരെ ചെയ്തു. ഇതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - I've never set foot inside a mall in my life -leader Azam Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.