Posted On
date_range Updated On
date_range ഇത് മോദി പോൾ, എക്സിറ്റ് പോളല്ല; എൻ.ഡി.എക്ക് ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോളുകൾ തള്ളി രാഹുൽ ഗാന്ധി
ന്യൂഡൽഹി: എൻ.ഡി.എക്ക് ഹാട്രിക് വിജയം പ്രവചിപ്പ എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് മോദി പോൾ ആണെന്നും യഥാർഥ ഫലമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'ഇതൊരിക്കലും എക്സിറ്റ് പോൾ അല്ല, മോദി മീഡിയയുടെ പോൾ ആണ്.'-എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇൻഡ്യ സഖ്യം എത്ര സീറ്റുകൾ നേടുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ സിദ്ധു മൂസ വാലയുടെ 295 എന്ന പാട്ട് കേട്ടിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ മറുപടി.
എൻ.ഡി.എ സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.