സർക്കാറുണ്ടാക്കാൻ നിതീഷിനെ ക്ഷണിച്ചത്​ നിയമ വിരുദ്ധം –തേജസ്വി യാദവ്​

പട്ന: ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുന്നതിനു പകരം നിതീഷ് കുമാറിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്നു മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇക്കാര്യത്തിൽ ഗവർണറെ നേരിട്ടുകണ്ടു തേജസ്വി പ്രതിഷേധം രേഖപ്പെടുത്തി. 

11 മണിക്ക് ഗവർണറെ കാണാൻ തങ്ങൾക്ക് സമയം നൽകിയശേഷം പത്ത് മണിക്ക് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചിച്ചതിൽ ദുരൂഹതയുണ്ടെന്ന്​ ആർ.ജെ.ഡി ആരോപിച്ചു. വൈകുന്നേരം അഞ്ചിനാണു സത്യപ്രതിജ്ഞയെന്ന് അറിയിച്ചശേഷം പിന്നീട്​ രാവി​െ 10 മണിക്കാക്കി. എല്ലാ സംഭവങ്ങളും മുൻകൂട്ടി തീരുമാനിച്ചതാണെന്നും തേജസ്വി പറഞ്ഞു.  

ഇന്നലെ രാത്രി 2മണിയോടെ തന്നെ പ്രതിഷേധ പ്രകടനവുമായി ആർ.ജെ.ഡി പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. ആർ.ജെ.ഡി ഇന്ന്​ രാജ്​ ഭവനിലേക്ക്​ സംഘടിപ്പിച്ച മാർച്ച്​ പ്രദേശത്ത്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചതിനെ തുടർന്ന്​ റദ്ദാക്കി. നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണു തേജസ്വിയുടെ തീരുമാനം.
 

Tags:    
News Summary - its illiegal to invite nitheesh to make govt - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.