ന്യൂഡൽഹി: ഐ.ടി.സി ചെയർമാൻ വൈ.സി ദേവേശ്വർ(72) അന്തരിച്ചു. ദീർഘകാലമായി കാൻസർ രോഗത്തിന് ചികിൽസയിലായിരുന്നു. ശനിയാ ഴ്ച രാവിലെയായിരുന്നു ഇന്ത്യൻ വ്യവസായത്തിലെ അതികായൻെറ അന്ത്യം.
1968ലാണ് ദേവേശ്വർ ഐ.ടി.സിയിലെത്തുന്നത്. 1996ൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി. അദ്ദേഹത്തിൻെറ നേതൃത്വത്തിലാണ് സിഗരറ്റ് കമ്പനിയെന്ന നിലയിൽ നിന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന എഫ്.എം.സി.ജി കമ്പനിയെന്ന നിലയിലേക്ക് ഐ.ടി.സി വളർന്നത്.
2017ലാണ് ദേവേശ്വർ ഐ.ടി.സിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായത്. നിലവിൽ സഞ്ജീവ് പുരിയാണ് കമ്പനിയുടെ സി.ഇ.ഒയും എം.ഡിയും. 2011ൽ പത്മഭൂഷൺ നൽകി ദേവശ്വറിനെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.