കനത്ത മഴ: ബംഗളൂരുവിൽ വർക്ക് ഫ്രം ഹോം അനുവദിക്കാനൊരുങ്ങി ഐ.ടി കമ്പനികൾ

ബംഗളൂരു: കനത്ത മഴ ബംഗളൂരുവിലെ ജീവിതം ദുസഹമാക്കുന്നതിനിടെ വർക്ക് ഫ്രം ഹോം അനുവദിക്കാനൊരുങ്ങി ഇന്ത്യൻ ഐ.ടി കമ്പനികൾ. ടി.സി.എസ്, വിപ്രോ പോലുള്ള കമ്പനികളാണ് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ശ്രമം തുടങ്ങിയത്. ഇതിനിടെയാണ് ജോലികൾക്ക് തടസമുണ്ടാകാതിരിക്കാൻ കമ്പനികൾ വക്ക് ഫ്രം ​ഹോം അനുവദിച്ച് തുടങ്ങിയത്.

ബംഗളൂരു നഗരത്തിന്റെ പല പ്രദേശങ്ങളിലലും വൈദ്യുതി മുടക്കവും അനുഭവപ്പെടുകയാണ്. സ്ഥിതിഗതി നിരന്തരം നിരീക്ഷിച്ച് വരികയാണ്. സാഹചര്യത്തിനനുസരിച്ച് വർക്ക് ഫ്രം ഹോം അനുവദിക്കും. തങ്ങളുടെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും വർക്ക് ഫ്രം ഹോമിന് വേണ്ടിയുള്ള പ്രത്യേക പദ്ധതി കൊണ്ടു വരുന്നതിന് ശ്രമമാരംഭിച്ചുവെന്നും ടി.സി.എസ് അറിയിച്ചു. കനത്ത മഴ മൂലം ഒരു ദിവസത്തേക്ക് വർക്ക് ഫ്രം ഹോമിൽ തുടരാൻ വിപ്രോയും നിർദേശിച്ചിട്ടുണ്ട്.

കനത്ത മഴ മൂലം തിങ്കളാഴ്ച മുതൽ ബംഗളൂരു നഗരം ​വെള്ളക്കെട്ടിലാണ്. നഗരത്തിലെ വിവിധ കമ്പനികളിലെ ജീവനക്കാർ ​ട്രാക്ടറിലാണ് ഓഫീസിലെത്തിയത്. ട്രാക്ടറിൽ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്ത് നിന്ന് രക്ഷപ്പെടുന്ന അൺ അക്കാദമി സി.ഇ.യുടെ വിഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Tags:    
News Summary - IT companies closely monitoring situations amid heavy rains in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.