Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ 10 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ്; അഞ്ച് പേർ കസ്റ്റഡിയിൽ
ശ്രീനഗർ: ജമ്മുകശ്മീരിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതിന് പിന്നാലെ 10 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ്. എൻ.ഐ.എ, സി.ആർ.പി.എഫ്, ജമ്മുകശ്മീർ പൊലീസ് എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
അഞ്ച് പേരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐ.എസ്.ഐ.എസുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്നും എൻ.ഐ.എ അറിയിച്ചു. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാസികയുടെ ഓഫീസിലും റെയ്ഡ് നടന്നുവെന്ന് ഏജൻസി വ്യക്തമാക്കി.
അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ മാസിക പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇന്ത്യയിൽ ഇതുവരെ 17 എഡിഷനുകൾ പുറത്തിറക്കിയെന്നും എൻ.ഐ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.