െഎ.എസ്​ ബന്ധ സംശയം: വീണ്ടും റെയ്​ഡ്​; അഞ്ചുപേർ കസ്​റ്റഡിയിൽ

കോ​യ​മ്പ​ത്തൂ​ർ: ​െഎ.​എ​സ്​ ബ​ന്ധ​മാ​രോ​പി​ച്ച്​ അ​ഞ്ച്​​ യു​വാ​ക്ക​ളെ എ​ൻ.​െ​എ.​എ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്​​ച രാ​ത്രി പി​ടി​യി​ലാ​യ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ബ്​​ദു​ല്ല, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​രെ കൊ​ച്ചി​യി​ലെ എ​ൻ.​െ​എ.​എ കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം ചെ​യ്​​തു​വ​രി​ക​യാ​ണ്. ഇ​വ​രി​ൽ​നി​ന്ന്​ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ ജി​ല്ല​ക​ളി​ൽ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടു​മെ​ത്തി​യ​ത്.

തി​രു​പ്പൂ​ർ കാ​േ​ങ്ക​യം റോ​ഡ്​ അ​ബ്​​ദു​ൽ​റ​സാ​ഖ്, കോ​യ​മ്പ​ത്തൂ​ർ മു​ഹ​മ്മ​ദ്​ അ​ലി, പി​ള്ള​യാ​ർ​പു​രം സ​ദ്ദാം ഹു​സൈ​ൻ, കാ​ഞ്ചി​പു​രം വാ​സിം​ഖാ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​രെ​യാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ കോ​യ​മ്പ​ത്തൂ​ർ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ഒാ​ഫി​സി​ൽ ചോ​ദ്യം ചെ​യ്​​തു. അ​തേ​സ​മ​യം ഉ​ക്ക​ടം, കോ​ട്ട​മേ​ട്, കു​നി​യ​മു​ത്തൂ​ർ, പോ​ത്ത​ന്നൂ​ർ, ക​രി​മ്പു​ക്ക​ട തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ എ​ൻ.​െ​എ.​എ ഇ​ട​ക്കി​ടെ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന സ​മാ​ധാ​ന​ജീ​വി​തം ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന​താ​യി വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ പ​രാ​തി​പ്പെ​ട്ടു. ന​ഗ​ര​ത്തിൽ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തി.

Tags:    
News Summary - ISIS -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.