രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത് അഹങ്കാരം കൊണ്ട് -കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: രാജ്യത്തെ ഭരിക്കുക എന്നത് തന്‍റെ ജന്മാവകാശമായി രാഹുൽഗാന്ധി കരുതുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയത്. അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയിലെ വ്യവസ്ഥ തനിക്ക് ബാധകമല്ലെന്നാണ് രാഹുൽഗാന്ധി കരുതുന്നതെന്നും അദ്ദേഹം നിയമത്തിന് അതീതനാണോ എന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.

'രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത് അദ്ദേഹത്തിന്‍റെ അഹങ്കാരം കൊണ്ടാണ്. ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചതിനാൽ രാജ്യത്തെ ഭരിക്കുക എന്നത് തന്‍റെ ജന്മാവകാശമായി അദ്ദേഹം കരുതുന്നു. കോടതിക്കും ഭരണഘടനക്കും പാർലമെന്‍റിനും മുകളിലാണ് താനെന്നാണ് രാഹുൽ ഗാന്ധി സ്വയം വിചാരിക്കുന്നത്.'-അശ്വിനി വൈഷ്ണവ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

പ്രതിപക്ഷപാർട്ടികളെ വിമർശിച്ച അദ്ദേഹം അഴിമതിക്കാർ ഒന്നിച്ചിരിക്കുകയാണെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്നതിനായി അഴിമതിക്കാർ ഒന്നിച്ചിരിക്കുകയാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Tags:    
News Summary - Is Rahul Gandhi above the law: Ashwini Vaishnaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.