ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

ലണ്ടൻ: മുംബൈയിൽ നിന്നുള്ള സമ്പന്ന മാംസവ്യാപാരി ഗോരക്ഷ ഗുണ്ടകളിൽനിന്ന് സംരക്ഷണം തേടി അയർലൻഡിൽ അഭയം തേടിയിരുന്നു. 2022 ഒക്ടോബർ ഒന്നിന് അയർലൻഡ് ഹൈകോടതി പുറപ്പെടുവിച്ച വിധിയിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഇന്ത്യയി​ൽ പശുവിനെ കൊല്ലുന്നുവെന്നാരോപിച്ച് വർധിക്കുന്ന ആൾക്കൂട്ട അതിക്രമങ്ങളിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പരാതിക്കാരന്റെ പേര് കോടതി പുറത്ത്‍വിട്ടിട്ടില്ല. 40 വയസിനു മുകളിൽ പ്രായമുള്ള അദ്ദേഹത്തിനും രണ്ട് ആൺമക്കൾക്കും കൂടി 40 ലക്ഷം യൂറോയുടെ സ്വത്തുക്കളുണ്ട്. 2017ൽ ആർ.എസ്.എസുകാരായ ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ചു. ഗോരക്ഷ സംരക്ഷരെന്ന് വിളിക്കുന്ന സംഘം അയാളുടെ ബിസിനസ് പൂട്ടിച്ചു. ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനും ആവശ്യപ്പെട്ടു.

അഭയം തേടിയുള്ള വ്യാപാരിയുടെ അപേക്ഷ അന്താരാഷ്ട്ര പ്രൊട്ടക്ഷൻ അപ്പീൽ ട്രൈബ്യൂണൽ ആദ്യം തളളി. ഈ തീരുമാനം അസാധുവാക്കിയ ജസ്റ്റിസ് സിയോഭൻ ഫെലൻ പുതിയ ട്രൈബ്യൂണൽ അംഗത്തിന്റെ പുനഃപരിശോധനക്കായി മാറ്റുകയും ചെയ്തു. അതിൽ തീരുമാനം വന്നിട്ടില്ല്

ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അപ്പീൽ ട്രൈബ്യൂണൽ ആദ്യം വ്യാപാരിയുടെ അഭയ അഭ്യർത്ഥന നിരസിച്ചപ്പോൾ, ജസ്റ്റിസ് സിയോഭൻ ഫെലൻ ഈ തീരുമാനം അസാധുവാക്കുകയും പുതിയ ട്രൈബ്യൂണൽ അംഗത്തിന്റെ പുനഃപരിശോധനയ്ക്കായി നിർദേശിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ അഭയം തേടി എത്തുന്നവരുടെ എണ്ണം കുറവാണ്.

Tags:    
News Summary - Irish HC Questions India's Handling of Mob Violence While Hearing Mumbai Meat Trader's Asylum Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.