Posted On
date_range Updated On
date_range ഐ.ആർ.സി.ടി.സി: സർക്കാറിന്റെ ഓഹരി വിൽപനക്ക് മികച്ച പ്രതികരണം
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനിലെ (ഐ.ആർ.സി.ടി.സി) സർക്കാറിന്റെ ഓഹരി വിൽപനക്ക് ആദ്യ ദിവസം മികച്ച പ്രതികരണം. 3800 കോടിയുടെ വിൽപന നടന്നു. രണ്ടു ദിവസത്തിനുള്ളിൽ ഐ.ആർ.സി.ടി.സിയുടെ നാലു കോടി ഓഹരികളാണ് (അഞ്ചു ശതമാനം) 680 രൂപ നിരക്കിൽ വിൽക്കുന്നത്. സ്ഥാപന നിക്ഷേപകര്‍ക്കായുള്ള വിൽപനയാണ് വ്യാഴാഴ്ച നടന്നത്.
വ്യക്തിഗത നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ചയാണ് വാങ്ങാന്‍ കഴിയുക. ആദ്യ ദിവസം രണ്ടര ശതമാനം ഓഹരികള്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമാണ്. വ്യാഴാഴ്ച ഓഹരിവില 689.15 രൂപയായി. ബുധനാഴ്ചത്തേക്കാൾ 6.19 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഐ.ആർ.സി.ടി.സിയിൽ സർക്കാറിന് 67.40 ശതമാനം ഓഹരിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.