കൽമാഡി ഒളിമ്പിക്​ അസോസിയേഷൻ ആജീവനാന്ത പ്രസിഡൻറാവില്ല

ന്യൂഡൽഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ തടവിൽ കഴിഞ്ഞ സുരേഷ്​ കൽമാഡിയെയും അഭയ്​ സി​ങ്​ ചൗതാലയെയും  ആജീവനാന്ത ​പ്രസിഡൻറാക്കുന്ന തീരുമാനം ​ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ) റദ്ദാക്കി.  

മുൻ തീരുമാനത്തിന്​ നിയമസാധുതയില്ലെന്നും സാ​േങ്കതികമായ അബദ്ധമാണ്​ ഇതിന്​ പി​ന്നിലെന്നുമാണ്​ ഇ​പ്പോൾ ഐ.ഒ.എ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ അറിയിച്ചിരിക്കുന്നത്​.

കഴിഞ്ഞ മാസം ഡിസംബർ 27ലെ​ ഐ.ഒ.എയുടെ വാര്‍ഷിക യോഗത്തിലാണ്​ ഇരുവരെയും ആജീവനാന്ത പ്രസിഡൻറാക്കിയത്​. തീരുമാനം വിവാദമാവുകയും അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുമെന്ന് കേന്ദ്ര കായിക മന്ത്രലായം മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിരുന്നു. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെ തുടർന്നാണ്​ കൽമാഡി ജയിലിലായത്​.

Tags:    
News Summary - IOA cancels Suresh Kalmadi and Abhay Chautala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.